തെരഞ്ഞെടുപ്പ് അടുത്തതോടെ എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കള്ളപ്രചാരണങ്ങളിലൂടെ വർഗീയത പരത്താൻ ശ്രമിക്കുന്നത് തടയണമെന്ന് ഐഎൻഎൽ. എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും ഇലക്ഷൻ കമ്മീഷനോടും പൊലീസ് മേധാവിയോടുമാണ് ഐഎൻഎൽ ആവശ്യപ്പെട്ടത് .
also read: കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട
വർഷങ്ങൾക്ക് മുമ്പുള്ള വാർത്തയോ വീഡിയോ ക്ലിപ്പിംഗുകളോ ആണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 2010 ൽ ഇരിക്കൂറിൽ ഒരു വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ ചെന്ന സി.പി.എം നേതാക്കൾക്കെതിരെ പള്ളി കോമ്പൗണ്ടിൽ നിന്ന് ലീഗുകാർ കല്ലേറ് നടത്തിയതിൻ്റെ വീഡിയോ ക്ലിപ്പിംഗുകളുപയോഗിച്ചാണ് ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനെതിരെ വ്യാപക കള്ളപ്രചാരണം നടത്തുന്നത്.
‘‘എൽഡിഎഫ് സ്ഥാനാർഥി വോട്ടു ചോദിച്ച് കണ്ണൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ ചെന്നപ്പോൾ ബിജെപിയുടെ സഹായത്തോടെ മത്സരിക്കുന്ന സ്ഥാനാർഥിക്ക് ഞങ്ങൾ മുസ്ലിംകൾ വോട്ടു ചെയ്യില്ല എന്നു പറഞ്ഞപ്പോൾ ജയരാജനും ഗുണ്ടകളും പള്ളിയിൽ നിസ്കരിക്കാൻ വന്നവരെ പള്ളിയിൽ കയറി തെറിവിളിക്കുന്നു’’ എന്നാണ് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പ്രശസ്തമായ തീർഥാടന കേന്ദ്രമായ ഇരിക്കൂർ നിലാമുറ്റം പള്ളിയുടെ ചിത്രമുപയോഗിച്ച് ഇത്തരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിനെതിരെ നാട്ടിൽ പ്രതിഷേധവും രോഷവും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുത്താൽ വർഗീയത ഇളക്കിവിട്ട് വോട്ടു തട്ടാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
also read: നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതികൾ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here