രാജ്യത്ത് ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ ബഹുസ്വരതാ മഹോത്സവം കൊണ്ടാടുമെന്ന് ഐ എൻ എൽ. ബഹുസ്വരത വെല്ലുവിളികൾ നേരിടുന്നതായും നാനാത്വത്തിന്‍റെ സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയാണെന്നും ഐ എൻ എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഏകസിവിൽകോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ ആരംഭിക്കുകയാണ്. മണിപ്പൂരിലും ഹരിയാനയിലും വംശീയവും വർഗീയവുമായ ഉന്മൂലനത്തിന് സംഘപരിവാർ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തതിനോടുള്ള പ്രതികരണമായാണ് നാനാത്വത്തിന്‍റെ സംഗമങ്ങൾ ചേരുന്നതെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.
ALSO READ: നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഡോക്ടറും സംഘവും ഒളിവിൽ
രാഷ്ട്രീയ–മത–സാംസ്കാരിക വ്യക്തിതങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കും. വിവിധ ജനവിഭാഗങ്ങളുടെ കലാ–സാംസ്കാരിക ആവിഷ്കാരങ്ങളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കഞ്ചാവ് വലിക്കാനെന്ന പേരില്‍ യുവാവിനെ വയലില്‍ കൊണ്ടുപോയി കൊലപ്പെടുത്തി, യുവതിക്ക് 30 വര്‍ഷം തടവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here