വര്‍ഗീയ അധിക്ഷേപം; സുരേന്ദ്രന് എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍

കോഴിക്കോട് വെച്ച് നടന്ന സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വര്‍ഗീയ അധിക്ഷേപങ്ങളുടെ പേരില്‍ നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി.

അങ്ങേയറ്റം വിഷലിപ്തവും ഒരു സമൂഹത്തെ അപമതിക്കുന്നതുമായ കെ സുരേന്ദ്രന്റെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും വിതക്കാനും ലക്ഷ്യമിട്ടാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

READ ALSO:ഓടുന്ന ബൈക്കിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; വീഡിയോ

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ‘ഊശാന്‍ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ്’ പങ്കെടുത്തതെന്ന സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയവിഷം ചീറ്റലാണ്. കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ഇടയാക്കുന്ന ഇത്തരം പ്രസ്താവനക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ഐഎന്‍എല്‍ ആവശ്യപ്പെട്ടു.

READ ALSO:ലഡാക്കില്‍ ചുറ്റികറങ്ങി ‘ഖുറേഷി അബ്രഹാം’; വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News