പ്രതിപക്ഷത്തിനെതിരെ ഐഎന്‍എല്‍ രംഗത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം പ്രാപ്യമാക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങും അനുബന്ധ പരിപാടികളും ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കം അങ്ങേയറ്റം ലജ്ജാവഹമെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
മറ്റൊരു സംസ്ഥാന സര്‍ക്കാരും ഭാവനയില്‍ പോലും കാണാത്ത അഭിമാനകരമായ പദ്ധതിയാണ് കെ ഫോണ്‍. രാജ്യത്തിനകത്തും പുറത്തും ഈ പദ്ധതി ഏറെ പ്രകീര്‍ത്തിക്കപ്പെടുമ്പോഴാണ് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുവരുന്നതെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.
വിജ്ഞാന വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഈ പദ്ധതി കോര്‍പ്പറേറ്റ് ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന ടെലികോം മേഖല സാധാരണക്കാര്‍ക്ക് കൂടി കടന്നുചെല്ലാന്‍ തുറന്നുകൊടുക്കുകയാണ്. അതിന് പ്രോത്സാഹനം നല്‍കേണ്ട പ്രതിപക്ഷം നശീകരണത്തിന്റെ നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here