രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ ആസൂത്രിതപരമായ നീക്കം അങ്ങേയറ്റം അപലപനീയവും മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയുമാണെന്ന് ഐഎൻഎൽ. മദ്രസകൾ എക്കാലവും ആർഎസ്എസിൻ്റെ കണ്ണിലെ കരടാണ്. മതബോധമുള്ള ഒരു സമൂഹം ന്യൂനപക്ഷങ്ങളിൽ ജീവിക്കുന്നുവെന്നുള്ളതാണ് ഹിന്ദുത്വ വർഗീയ വാദികളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്രസകൾക്കെതിരെ ഇവർ ആസൂത്രിത നീക്കം തുടങ്ങിയിട്ട് കാലങ്ങളായി.
Also Read; യുപിയില്‍ ഉപതെരഞ്ഞെടുപ്പ് കാലം; താമര തണ്ടൊടിയുമെന്ന ഭയമോ? യോഗം ചേരാന്‍ ബിജെപി
കേരളത്തിൽ സർക്കാർ സഹായത്തോടെ ഒരു മദ്രസയും പ്രവർത്തിക്കുന്നില്ലെങ്കിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കാലാകലങ്ങളായി നിലനിന്നു പോന്ന സ്ഥാപനത്തിന് എതിരെയാണ് ഇപ്പോൾ വാളൊങ്ങിയിരിക്കുന്നത്. ഇത് ഭരണ ഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഇത്തരം നീക്കങ്ങളെ മുളയിൽ തന്നെ നുള്ളണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here