പ്രശ്നപരിഹാരത്തിന് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനിടയിൽ കയറി, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറപ്പെടുവിക്കുന്ന ‘ഫത്‌വ’ യോട് പാണക്കാട്ടെ ഖാളിമാർ യോജിക്കുന്നുണ്ടോ എന്ന് ഐ എൻ എൽ സംസ്ഥാന കമ്മിറ്റി. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് വരുത്തിത്തീർക്കാൻ സതീശൻ നടത്തുന്ന പിത്തലാട്ടങ്ങൾ ആർ എസ് എസും കാസ പോലുള്ള അത്യന്തിക ചിന്താഗതിക്കാരും ദേശീയ തലത്തിൽ ആഘോഷിക്കുന്നുണ്ട്.
Also read: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു
വഖഫിൻ്റെ ‘മതകർമശാസ്ത്രം’ എടുത്തു കാട്ടിയാണ് സതീശൻ വിഡ്ഡിത്തങ്ങൾ വിളമ്പുന്നത്. ഉപാധിയോട് കൂടിയ വഖഫിന് സാധുത ഇല്ലത്രെ. വക്കീലായ സതീശൻ ഏത് ഗുരുമുഖത്തു നിന്നാണ് ഈ മണ്ടത്തരങ്ങൾ പഠിച്ചത് ? മുനമ്പം വഖഫ് ഭൂമിയുടെ 80 ശതമാനവും കൈയ്യേറിയ റിസോർട്ട് മാഫിയയിൽ നിന്നും ബാർ മുതലാളിമാരിൽ നിന്നും കൈപ്പറ്റിയ കോടികൾക്ക് നന്ദി കാട്ടാൻ സതീശൻ ഇതും ഇതിനപ്പുറവും പ്രചരിപ്പിക്കും.
എന്നാൽ ഇസ്‌ലാമിൻ്റെ മൊത്ത കുത്തക കച്ചവടക്കാരായ പാണക്കാട്ടെ തങ്ങന്മാർ ഈ നിലപാടിനെ അംഗീകരിക്കുന്നുണ്ടോ എന്നറിയാൻ കേരളീയ മസ്‌ലിം സമൂഹത്തിന് അവകാശമുണ്ട്. തുടക്കം മുതൽ സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഒളിച്ചു കളി നടത്തുകയാണെന്ന് സാമാന്യ ജനങ്ങൾ പോലും മനസ്സിലാക്കിയിട്ടുണ്ട്. സംഘപരിവാറുമായി പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയ പരസ്യ കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് പ്രവർത്തകർ രംഗത്തു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here