“ജനാധിപത്യ കശാപ്പ്”; ഡിസംബർ 22 മുതൽ ഐ.എൻ.എൽ പ്രതി​ഷേധ വാരം

മോദി സർക്കാറിന്റെ ജനാധിപത്യ കശാപ്പിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാവിവത്കരണ അജണ്ടക്കുമെതിരെ കോഴിക്കോട് ഡിസംബർ 22 മുതൽ ഐ.എൻ.എൽ പ്രതിഷേധവാരം ആചരിക്കുമെന്ന് പാർട്ടി പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു.

Also Read: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയുടെ പേര്; ഇന്ത്യ മുന്നണിയിൽ ഭിന്നത

പാർലമെന്റ് അംഗങ്ങളെ നിർദാക്ഷണ്യം പുറത്താക്കുകയും ചർച്ച കൂടാതെ ബില്ല് പാസാക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്ക് പാർലമെന്ററി ജനാധിപത്യത്തെ ഹിന്ദുത്വ സർക്കാർ കശാപ്പ് ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തെ രക്ഷിക്കാൻ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി അണിനിരന്നേ പറ്റൂ. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘ്പരിവാരത്തിന്റെ ദല്ലാൾപണി ഏറ്റെടുത്തതിന്റെ തെളിവാണ് യൂനിവേഴ്സിറ്റികളെ കാവിവത്കരിക്കാനുള്ള ആസൂത്രിതനീക്കം. സംസ്ഥാനത്ത് ഹിന്ദുത്വ ഫാസിസത്തിന്റെ വിത്ത് പാകാനുള്ള കൊണ്ടുപിടിച്ച നീക്കത്തിനെതിരെയും മതേതരശക്തികൾ ഒന്നിക്കേണ്ടതുണ്ട്.

Also Read: കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവന; തലവേദനയെന്ന് കോൺഗ്രസ്

മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഗമങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടത്താൻ ഐ.എൻ.എല്ലും പോഷക ഘടകങ്ങളും പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. ഈ മാസം 30ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News