ഇടത് അടിത്തറ ഭദ്രം ; ബിജെപി യുടെ വർഗീയ അജണ്ടക്ക് തിരിച്ചടി : ഐഎൻഎൽ

inl

യു ഡി എഫി ന്റെയും ബി ജെ പി യുടെയും കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾക്കിടയിലും ഇടത് ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറക്കും സ്വീകാര്യതയ്ക്കും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഐ എൻ എൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ മിന്നുന്ന വിജയം സംസ്ഥാനത്തിന്റെ പൊതുവായ രാഷ്ട്രീയ വിചാരഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്.

also read:ഭരണവിരുദ്ധ വികാരമില്ല എന്നാണ് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത്: മന്ത്രി എം.ബി രാജേഷ്
പാലക്കാട്ട് മുനമ്പം വിവാദം വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിച്ച സംഘപരിവാർ തന്ത്രം ബൂമറാങ്ങായി മാറുകയായിരുന്നു. എസ്ഡിപിഐ പോലുള്ള ശക്തികളുമായി യുഡിഎഫ് ഉണ്ടാക്കിയ ചങ്ങാത്തം വ്യക്തമായ ധ്രുവീകരണത്തിന് വഴിവെച്ചതാണ് പാലക്കാട് മുൻസിപ്പാലിറ്റിയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. എൽഡിഎഫിനെതിരെ കുപ്രചരണങ്ങളുമായി ഇറങ്ങി പുറപ്പെട്ട പി വി അൻവറിനെ പോലുള്ളവർക്ക് ഒരു ചുക്കും ചെയ്യാനാവില്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതായും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News