ജനാധിപത്യപ്രക്രിയ ശുദ്ധീകരിക്കുന്നതിൽ ഇലക്ടറൽ ബോണ്ടിലെ വിധി സുപ്രധാന പങ്കുവഹിക്കും: ഐഎൻഎൽ

മോദി സർക്കാർ 2018ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായക വഴിത്തിരിവാണെന്ന് ഐ.എൻ.എൽ. ജനാധിപത്യപ്രക്രിയ ശുദ്ധീകരിക്കുന്നതിൽ ധീരമായ ഈ തീർപ്പ് സുപ്രധാന പങ്കുവഹിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ALSO READ:ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രത്തിന് വന്‍ തിരിച്ചടി നല്‍കി സുപ്രീം കോടതി; നിയമസാധുത ചോദ്യംചെയ്തില്‍ സിപിഐഎമ്മും

ആരിൽ നിന്നൊക്കെ സംഭാവന സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തേണ്ടതില്ലാത്തതിനാൽ ഇലക്ടറൽ ബോണ്ട് പദ്ധതി രാഷ്ട്രീയ അഴിമതിയുടെ കൂത്തരങ്ങാവുമെന്ന് ഇടതു പാർട്ടികൾ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം സംഭാവനകളിലൂടെ കോർപ്പറേറ്റ് ഭീമന്മാർ രാഷ്ട്രീയ പാർട്ടികളിൽ ദുസ്വാധീനം സ്​ഥാപിക്കുമെന്ന ജനാധിപത്യപോരാളികളുടെ ആശങ്കയാണ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേൽ കരിമ്പടം പുതപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ കുത്സിത ശ്രമങ്ങളെയാണ് പരമോന്നത നീതിപീഠം പരാജയപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 13,000 കോടി രൂപയാണെന്നും അതിന്റെ 90 ശതമാനവും ബിജെപിയാണ് സ്വീകരിച്ചതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും മേച്ഛമായ ഒരു വ്യവസ്​ഥക്ക് അറുതി വരുത്താൻ നീതിപീഠം കാണിച്ച ആർജവം തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സുതാര്യമാക്കുകയും വലിയൊരു അഴിമതിയുടെ കവാടങ്ങൾ കൊട്ടിയടക്കുകയും ചെയ്യും. ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സിപിഎം ജനാധിപത്യവിശ്വാസികളുടെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

ALSO READ : മെലിഞ്ഞത് കൊണ്ട് അവസരങ്ങൾ നഷ്ടമായി, ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നു; തുറന്ന് പറഞ്ഞ് പ്രേമലുവിലെ കാർത്തിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here