യു പി മദ്രസ്സാ ബോര്‍ഡ് പിരിച്ചുവിടാനുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് മദ്രസ്സാ പഠനം തുടരാമെന്ന സുപ്രീം കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹവും ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി.
ഉത്തര്‍പ്രദേശിലെ 16000ത്തോളം മദ്രസകള്‍ക്ക് ആശ്വാസമായിരുന്നു സുപ്രീം കോടതി വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയത്.
Also Read : മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിക്കും; മുംബൈ നഗരം സേനകളുടെ പോരാട്ട ഭൂമിയാകും
മദ്രസ വിദ്യാര്‍ത്ഥികളെ സാധാരണ സ്‌കൂള്‍ വ്യവസ്ഥയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് പതിനേഴ് ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷമായി മാറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here