വിമാന യാത്രക്കാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാർ പൂർണ ഉത്തരവാദി: ഐഎൻഎൽ

വിമാന യാത്രക്കാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാർ പൂർണ ഉത്തരവാദിയെന്ന് ഐഎൻഎൽ.ഇപ്പോഴത്തെ പ്രതിസന്ധിയിൽ കാഴ്ചക്കാരായി നോക്കിനിൽക്കാതെ, എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാരം കാണേണ്ട ബാധ്യത കേന്ദ്രസർക്കാറിൻ്റെതാണെന്നും ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് ഗൾഫ് യാത്രക്കാരടക്കം ലക്ഷക്കണക്കിനാളുകളെ പെരുവഴിയിലാക്കി എയർ ഇന്ത്യ എക്സ്​പ്രസ്​ ജീവനക്കാർ തുടരുന്ന പണിമുടക്ക് രണ്ട് വർഷം മുമ്പ് പൂർത്തിയാക്കിയ സ്വകാര്യവത്കരണത്തിൻ്റെ പരിണതിയാണെന്നും ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്ഐ.എൻ.എൽ പറഞ്ഞു.

also read: തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു ; ആക്രമണം പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയപ്പോള്‍

വിസയുടെ കാലാവധി കഴിയുന്നവരും തൊഴിൽ അഭിമുഖത്തിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാത്തവരുമായ നിരവധി പേർ കടുത്ത ജീവിത പ്രതിസന്ധിയിലാണ്. വിഷയത്തിൻ്റെ ഗൗരവം സംസ്​ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ യഥാവിധി ബോധ്യപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിൻ്റെ സ്വന്തം വിമാനകമ്പനിയായ എയർ ഇന്ത്യയെ ചുളുവിലക്ക് മോദി സർക്കാർ ടാറ്റാ സൺസിന് കൈമാറിയപ്പോൾ തന്നെ ഇത്തരം ദുരന്തങ്ങളെ കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചതാണ്. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. എന്നല്ല, ലാഭക്കൊതി മൂത്ത ടാറ്റ മുതലാളിമാർ യാത്രക്കാരെ ചൂഷണം ചെയ്യുന്ന ക്രൂരത അനവൃതം തുടരുകയുമാണ്. എയർ ഇന്ത്യയുടെ 45,000കോടി രൂപയുടെ ആസ്​തി കേവലം 2, 700കോടി രൂപക്ക് ടാറ്റക്ക് കൈമാറിയ ബിജെപി സർക്കാർ യഥാർഥത്തിൽ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു. യാത്രക്കാർ അനുഭവിച്ചുതീർക്കുന്ന ദുരിതങ്ങൾ സഹിക്കവയ്യാതെ ജനം വിമാനത്താവളങ്ങളിലേക്ക് സമരവുമായി എത്തുന്ന അവസ്​ഥയാണ് ഉണ്ടാവാൻ പോകുന്നത്. അത് ഒഴിവാക്കാൻ അധികൃതർ എത്രയും പെട്ടെന്ന് ഇടപെട്ട് പ്രശ്നത്തിന് പ്രതിവിധി കാണണമെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുർ ആവശ്യപ്പെട്ടു.

also read: അടിയോടടി… ‘ഈ കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടത്തിയേനെ’: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News