വെള്ളിയാഴ്ചയിലെ പോളിങ്ങ്: തെരഞ്ഞെടുപ്പ് കമ്മീഷന് ഐ എൻ എൽ നിവേദനം നൽകി

കേരളമടക്കമുള്ള പതിമൂന്ന് സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26 വെള്ളിയാഴ്ച യാണെന്നതിനാൽ വോട്ടർമാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് പോളിങ്ങ് മറ്റൊരു ദിവത്തേക്ക് മാറ്റിവെക്കമെന്നാവശ്യപ്പെടുന്ന ഐ എൻ എൽ ദേശീയ കമ്മറ്റിയുടെ നിവേദനം ചീഫ് ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചു. കേരളം,ജമ്മു കാശ്മീർ, ആസാം, യൂപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം വോട്ടർമാർക്ക് വെള്ളിയാഴ്ചത്തെ പോളിങ് ബുദ്ധിമുട്ടാകുമെന്നും പോളിങ്ങ് ശതമാനം കുറയാൻ പോലും ഇടയാക്കിയേക്കുമെന്നും ഐ എൻ എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ വഴി നൽകിയ നിവേദനത്തിൽ ചുണ്ടികാട്ടി.

Also Read: ടോവിനോയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി വി എസ് സുനിൽ കുമാർ

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതു കൊണ്ട് ഒന്നര മണിക്കൂറോളം ബൂത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. മാത്രമല്ല പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പള്ളിയിൽ പോകാനും സാധ്യമല്ല. ഇതെല്ലാം കണക്കിലെടുത്താണ് പോളിംങ്ങ് സൗകര്യ പ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഐ എൻ എൽ സംസ്ഥാന കമ്മറ്റി ഇത്തരമൊരാവശ്യം നേരത്തെ ഉന്നയിച്ചിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.

Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News