ഗാസയില്‍ ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍. എല്ലാ അന്താരാഷ്ട്ര മര്യാദകളും ജനീവ ഉടമ്പടികളും ലംഘിക്കപ്പെട്ടവെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
ALSO READ: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണം: അപലപിച്ച് അറബ് രാജ്യങ്ങൾ
ലോകം നോക്കിനിൽക്കെ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം മിസൈൽ തൊടുത്തുവിട്ട് കൊല്ലുന്ന ഈ വംശഹത്യ സയണിസ്റ്റ് ഭരണകൂടത്തിെന്‍റെ പൈശാചിക മുഖമാണ് തുറന്നുകാട്ടുന്നത്. യു എസ് പ്രസിഡൻറ് ജോ ബൈഡൻ മേഖല സന്ദർശിക്കാനിരിക്കെയാണ് ബെന്യാമിൻ നെതന്യാഹു മറ്റൊരു ‘നക്ബ’ പൂർത്തിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഗാസയിൽനിന്ന് മുഴുവൻ പലസ്തീനികളെയും സീനായി മരുഭൂമിയിലേക്ക് തുരത്താനുള്ള ഇസ്രായേലി–യു.സ് ഭരണകൂടങ്ങളുടെ ആസൂത്രിത നീക്കത്തിെന്റെ ഭാഗമാണീ വംശഹത്യാ പദ്ധതി. ഇസ്രായേൽ തുടരുന്ന വംശഹത്യക്കും അധിനിവേശത്തിനുമെതിരെ ഐ.എൻ.എൽ ഒക്ടോബർ 20ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജില്ലാ തലങ്ങളിൽ പ്രതിഷേധ റാലി നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
ALSO READ: അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യുഡിഎഫ് ഭരണസമിതി അട്ടിമറിച്ചു: ഡിവൈഎഫ്ഐ പ്രതിഷേധം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here