ഇൻമെക് മഹാരാഷ്ട്ര ചാപ്റ്റർ ബിസിനസ് രംഗത്ത് സുപ്രധാന നേട്ടമെന്ന് മന്ത്രി അതുൽ സാവേ

മുംബൈ മറൈൻ ലൈൻസിലുള്ള ഇൻ്റർകോണ്ടിനെൻ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭവനമന്ത്രി അതുൽ സാവേ ഇൻഡോ-ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ മഹാരാഷ്ട്ര ചാപ്റ്റർ ഉത്ഘാടനം ചെയ്തു. ഇൻമേക് മഹാരാഷ്ട്ര ചാപ്റ്ററിൻ്റെ തുടക്കം ബിസിനസ് രംഗത്ത് ഒരു സുപ്രധാന നേട്ടമാണെന്നും ചേംബറിന് പൂർണ പിന്തുണ നൽകുമെന്നും മഹാരാഷ്ട്ര ഭവനമന്ത്രി അതുൽ സാവേ പറഞ്ഞു.

Also Read: ‘ടർബോ ജോസ് ജയിലിൽ’, മമ്മൂട്ടിയുടെ ആ ചിരിക്ക് പിന്നിൽ എന്താണ്? മാസോ അതോ കോമഡിയോ: പിടിതരാതെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾക്കായി ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള വ്യവസായികളുടെ കൂട്ടായ്മക്ക് സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മിത്ര ജോയിന്റ് സി ഇ ഓ ഡോ. രാജേന്ദ്ര ഭരൂദ്, കോർപ്പറേറ്റ് മന്ത്രാലയ വെസ്റ്റേൺ ഇന്ത്യ റീജിയണൽ ഡയറക്ടർ സതീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. രാജ്യത്തിൻ്റെ വളർച്ചയിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ് തൊഴിൽ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിൻ്റെ ആവശ്യകത ഡോ. ഭരൂദ് ചൂണ്ടിക്കാട്ടി.

Also Read: ‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ’? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ സോഷ്യൽ മീഡിയ

വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ്സ്, പ്രൊഫഷണലുകൾക്ക് പരസ്പര ധാരണയോടെ കൈകോർക്കാനും വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാനും ഇത്തരം വേദികൾ പ്രയോജനപ്പെടുമെന്ന് ഇൻമേക് സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ വ്യക്തമാക്കി. ചെയർമാൻ എൻ,എം.ഷറഫുദ്ദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡൻ്റ് പി.ജെ. അപ്രേം, സെക്രട്ടറി ഏ എൻ ഷാജി, വൈസ് പ്രസിഡൻ്റ് വി എസ് അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ ചാപ്റ്ററിന് ഇൻമേക് തുടക്കമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News