മലയാളികളുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമൊക്കെയായിരുന്നു ഇന്നസെന്റ്. സിനിമാ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ഇന്നച്ചനും നാട്ടുകാരുടെ ഇന്നസെന്‍റ് ചേട്ടനുമൊക്കെയായ അദ്ദേഹത്തിന്റെ വിയോഗം എല്ലാവര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സിനിമാ നടനായും രാഷ്ട്രീയപ്രവര്‍ത്തകനും അമ്മ അസോസിയേഷന്‍ പ്രസിഡന്റുമായൊക്കെയായി അദ്ദേഹം ഒരുപാട് പേരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ്.
തെരഞ്ഞെടുപ്പില്‍ തന്നോട് മത്സരിക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്ന് പല അഭിമുഖങ്ങളിലും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു പറയുമെന്നും പറഞ്ഞു. വേണ്ടപ്പെട്ടവരോട് ആലോചിച്ചു അദ്ദേഹം മത്സരിക്കാന്‍ സമ്മതിച്ചു. വിജയിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകനായതു കൊണ്ട് ഓരോ ദിവസവും കഴിയുന്തോറും അദ്ദേഹത്തിന്റെ തിരക്കുകള്‍ കൂടി വന്നു. രാഷ്ട്രീയപ്രവര്‍ത്തകരുടെ ആധികാരിക നിറഞ്ഞ പ്രസംഗങ്ങളില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കുകയെയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇന്നസെന്റിന്റെ പ്രസംഗങ്ങല്‍ കാണാന്‍ ആളുകള്‍ തിങ്ങി നിറഞ്ഞു. അപ്പോള്‍ അദ്ദേഹം പങ്കെടുക്കേണ്ട യോഗങ്ങളുടെ എണ്ണം കൂടി വന്നു.
Also Read: ഹൃദ്രോഗ ചികിത്സ രംഗത്തെ പുതിയ മുന്നേറ്റം; വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു
യോഗങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഇന്നസന്റ് നേരിട്ടു പിണറായി വിജയനെ വിളിച്ചു കാണാന്‍ സമയം ചോദിച്ചു. ഇവിടെയുണ്ടാകും എപ്പോള്‍ വേണമെങ്കിലും വന്നോളൂ’ എന്നായിരുന്നു മറുപടി. പിണറായി വിജയനെ കണ്ടപ്പോള്‍ ഇന്നസന്റു പറഞ്ഞതു, ഭാര്യ ആലീസുമായി ചെറിയൊരു പ്രശ്‌നമുണ്ടെന്നും അതില്‍നിന്നും രക്ഷിക്കണമെന്നുമായിരുന്നു. എല്ലാദിവസവും രാവിലെ കോളുകള്‍ വരുമ്പോള്‍ ഇന്നസന്റിനു തിരക്കാണെങ്കില്‍ ഭാര്യയാണ് ഫോണെടുക്കുക എല്‍സിയില്‍നിന്നു (സിപിഎം ലോക്കല്‍ കമ്മിറ്റി) വിളിച്ചു എന്നു പറഞ്ഞാല്‍ മതി എന്നു പറഞ്ഞു ഫോണ്‍ വയ്ക്കും. വിവിധ എല്‍സികളില്‍നിന്നു വിളിവരും. എല്‍സി എന്നാല്‍ ഏതോ സ്ത്രീയാണെന്നും അവരുമായി തെരഞ്ഞെടുപ്പിനു ശേഷം ശക്തമായ ബന്ധം തുടങ്ങിയെന്നും ആലീസ് വിശ്വസിക്കുന്നതായി ഇന്നസന്റ് നര്‍മ്മത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. , ‘ഇനി മുതല്‍ താങ്കള്‍ പങ്കെടുക്കേണ്ട പരിപാടി ജില്ലാ കമ്മിറ്റി നേരിട്ടറിയിക്കുമെന്നും ഒരു ചിരിയോടെ പിണറായി വിജയന്‍ പറഞ്ഞു’ അതോടെ എല്‍സിയുടെ വിളി നിന്നു.
ഇന്നസെന്റിന്റെ അസാന്നിധ്യം മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും മലയാള സിനിമയ്ക്കും മലയാളികള്‍ക്കും പലര്‍ക്കും ഇപ്പോഴും നികത്താന്‍ കഴിയാത്തതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here