ഇന്നച്ചാ, ഇനി നിങ്ങളില്ലല്ലോ…

ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മലയാളിയുടെ ചിരിയഴക് കണ്ണൂനീര്‍ ഓര്‍മ്മയായി മറഞ്ഞു. ജീവിതകാലം മുഴുവന്‍ മലയാളിയെ ചിരിപ്പിച്ച, ചിരി കൊണ്ട് പ്രചോദിപ്പിച്ച ഇന്നലസെന്റ് ഇനിയില്ല. സെന്റ് തോമസ് കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഇന്നസെന്റിന്റെ സംസ്‌കാരം. ‘പാര്‍പ്പിട’ത്തില്‍ അവസാന രാത്രിയും ചിലവഴിച്ച് രാവിലെ ജന്മാനാട്ടിലൂടെയുള്ള അവസാന യാത്രയും പൂര്‍ത്തിയാക്കി ഇരിങ്ങാലക്കുടയുടെ ‘നിഷ്‌കളങ്ക’ ചിരിക്ക് കലാകേരളം വിട നല്‍കി.

ഇരിഞ്ഞാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ ആയിരകകണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. പ്രത്യേക പ്രാർത്ഥനകൾ തീർത്ത ശേഷം മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. ഒരു നാട് മൊത്തം ആ മനുഷ്യന്റെ ചലനമറ്റ ശരീരത്തിനൊപ്പം നടന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു.

ഇന്നലെ മുതൽ നടന്ന പൊതുദർശനത്തിൽ ഒരുപാട് പേരാണ് ഇന്നസെന്റിനെ ഒരുനോക്ക് കാണാനെത്തിയത്. സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേർ ഇന്നച്ചന് അന്ത്യോപചാരമർപ്പിക്കാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News