നടന്‍ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകിട്ട്

അന്തരിച്ച ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകിട്ട് 5.30 ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലെത്തിക്കും. അവിടെ നിന്നും സംസ്‌ക്കാര ചടങ്ങുകള്‍ക്കായി 5 മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News