ഹിന്ദിയിലെ ഇന്നസെൻ്റ്; 42 കോടി നേടി ചരിത്രം സൃഷ്ടിച്ച ബോളിവുഡ് സിനിമ

ഇന്നസെൻ്റ് കഥാഗതിനിർണ്ണയിക്കുന്ന കഥാപാത്രമായെത്തി ചരിത്രം സൃഷ്ടിച്ച ബോളിവുഡ് ചിത്രമായിരുന്നു ‘മലമാൽ വീക്കീലി’. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 7 കോടി ബജറ്റിൽ തയ്യാറാക്കിയ ഹിന്ദി ചിത്രം 42.7കോടി രൂപയാണ് അന്ന് ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പരേഷ് റാവൽ ,സുധചന്ദ്രൻ, ഓം പുരി, റിതേഷ് ദേശ്മുഖ് , രാജ്പാൽ യാദവ് , അസ്രാണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

തെലുങ്കിൽ ഭാഗ്യലക്ഷ്മി ബമ്പർ ഡ്രോ എന്ന പേരിലും കന്നഡയിൽ ഡക്കോട്ട പിക്ചർ എന്ന പേരിലുമാണ് ചിത്രം റീമേക്ക് ചെയ്തത്. പ്രിയദർശൻ തന്നെയാണ് ആമയും മുയലും എന്ന പേരിൽചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തത്. മലയാളത്തിൽ ഹിന്ദിയിൽ നിന്നും ചെയ്തതിന് വിഭിന്നമായി മറ്റൊരു വേഷത്തിലാണ് ഇന്നസെൻ്റ് അഭിനയിച്ചത്. ഹിന്ദിയിൽ പരേഷ് റാവൽ ചെയ്ത വേഷമായിരുന്നു മലയാളത്തിൽ ഇന്നസെൻ്റ് അഭിനയിച്ചത്.

നാട്ടിലെ ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ സ്വത്തുക്കൾ താക്കുറാണി കരം കാളിയിൽ ( സുധ ചന്ദ്രൻ ) എന്ന പണയം വച്ചിരിക്കുന്ന ദരിദ്ര ഗ്രാമമായ ലാഹോളിയിലാണ് ചിത്രം നടക്കുന്നത്. ഗ്രാമവാസികൾ മലാമൽ വീക്ക്‌ലി എന്ന ഒരു കോടി രൂപ സമ്മാനത്തുകയുള്ള ലോട്ടറിയിലാണ് തങ്ങളുടെ ജീവിത പ്രതീക്ഷകൾ കാണുന്നത്. ലീലാറാം ( പരേഷ് റാവൽ ) ഗ്രാമത്തിലെ ഒരേയൊരു വിദ്യാസമ്പന്നനാണ്. ലോട്ടറി ഏജൻ്റായ അയാളിൽ നിന്നുമാണ് ഗ്രാമവാസികൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഒരു കോടി രൂപ ലോട്ടറി ടിക്കറ്റ് അടിച്ചവാർത്ത അറിഞ്ഞ ഉടൻ ലോട്ടറി ടിക്കറ്റ് കയ്യിൽ ഇരിക്കേ മരണപ്പെടുന്ന ആൻ്റണിയുടെ കഥാപാത്രമായിട്ടാണ് ഇന്നസെൻ്റ് ചിത്രത്തിൽ അഭിനയിച്ചത്. തൻ്റെ കമ്മീഷൻ്റെ കാര്യം പറയാൻ വരുന്ന ലീലാറാം ലോട്ടറി ടിക്കറ്റുമായി മരിച്ച അവസ്ഥയിലുള്ള ലീലാറാമിൻ്റെ കയ്യിൽ നിന്നും ടിക്കറ്റ് കേടുപാട് കൂടാതെ കൈവശപ്പെടുത്തുന്നു.ഇത് ഗ്രാമത്തിലെ ബല്ലു എന്ന ക്ഷീരക കർഷകൻ കാണുന്നു. തുടർന്ന് ആൻ്റണിയുടെ സമ്മാനത്തുക തട്ടിയെടുക്കാൻ വേണ്ടി ലിലാറാമും ബല്ലുവും വിവരം അറിയുന്ന ഗ്രാമവാസികളും നടത്തുന്ന ശ്രമമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ആമയും മുയലും എന്ന പേരിൽ മലയാളത്തിൽ എത്തിയപ്പോൾ ആൻ്റണിയുടെ കഥാപാത്രം നടൻ നന്ദുവും പരേഷ് റാവൽ ചെയ്ത കഥാപാത്രം ഇന്നസെൻ്റുമാണ് ചെയ്തത്. എന്നാൽ മലയാളത്തിൽ ഇറങ്ങിയ ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News