‘ഇന്നസെന്റ് എക്കാലവും ഓർമ്മിക്കപ്പെടും’, അനുശോചനമറിയിച്ച് പ്രധാനമന്ത്രി

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെന്റ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ‘നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മരണം വേദനാജനകമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെന്റ് എന്നെന്നും ഓർമ്മിക്കപ്പെടും. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു’; പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതുദർശനത്തിനു വെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News