ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി കെ. രാജൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിനെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഞായറാഴ്ച രാത്രി 8 മണിക്ക് അടിയന്തിര മെഡിക്കൽ ബോർഡ് ചേരും. ഇതുവരെ ഇന്നസെൻ്റിനെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ആശുപത്രിയിലെത്തി ഇന്നസെൻ്റിനെ സന്ദർശിച്ചിരുന്നു.ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരെയും അദ്ദേഹം കണ്ടു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെൻ്റ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം എന്ന് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration