ലോക്‌സഭയെ ചിന്തിപ്പിച്ച മലയാളത്തിൽ നടത്തിയ ഇന്നസെൻ്റിൻ്റെ നിഷ്കളങ്കമായ പ്രസംഗം

രണ്ട് തവണ കാൻസറിനെ അതിജീവിച്ച വ്യക്തിയായിരുന്നു അന്തരിച്ച ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ്. തൻ്റെ അനുഭവങ്ങൾ കോർത്തിണക്കി “കാൻസർ വാർഡിലെ ചിരി” എന്ന ഉൾപ്പടെയുള്ള പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.രോഗത്തിനെ തൻ്റെ നിശ്ചയദാർഡ്യം കൊണ്ട് തോൽപ്പിച്ച ഇന്നസെൻ്റ് ലോക്സഭയിൽ സ്വന്തം അനുഭവം കൂടി വിശദീകരിച്ചുകൊണ്ട് മലയാളത്തിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

പല വിദേശ രാജ്യങ്ങളിലും 40 വയസ് കഴിഞ്ഞാൽ കാൻസർ പരിശോധന നിർബന്ധമാക്കിയതായിരുന്നു തൻ്റെ പ്രസംഗത്തിലൂടെ ഇന്നസെൻ്റ് ലോക്‌സഭയിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തൻ്റെപ്രസംഗത്തിലൂടെ വിശദീകരിച്ചു.

വലിയ രോഗങ്ങൾ മനുഷ്യരിൽ എത്തിക്കുന്ന ഭയവും നിസഹായതയും ദുഃഖവും ചെറുതല്ല. കാൻസറിന്റെ ഭീഷണിയെ ഒരു പതിറ്റാണ്ടോളം കാലം പുഞ്ചിരി കൊണ്ട് നേരിട്ടിരുന്നെങ്കിലും ഇന്നസെന്റിന് കാൻസറിന്റെ ഗൗരവം കൃത്യമായി അറിയാമായിരുന്നു. കാൻസറുണ്ടെന്ന് കണ്ടെത്തിയപ്പോൾ വലിയ വലിയ ടെസ്റ്റുകൾ വെറുതെ നടത്തി പൈസ കളഞ്ഞില്ലല്ലോ എന്നതിൽ ആശ്വാസം തോന്നി എന്ന സ്വതസിദ്ധമായ നർമ്മം കൊണ്ട് ആളുകളെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും കാൻസർ ടെസ്റ്റുകൾ സമയത്ത് ചെയ്യേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് ഇന്നസെന്റിന് കൃത്യമായി അറിയാമായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭയിലെത്തിയപ്പോഴും അദ്ദേഹം ഉയർത്തിക്കാട്ടിയത് ഈ ഗൗരവമേറിയ വിഷയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News