‘ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ദിവസം ഞാന്‍ കാണുന്നില്ല’; ഇന്നസെന്റിന്റെ ജന്മദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മകന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവെച്ചത്. ഈ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോണറ്റ് കുറിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഐഎം സ്ഥാനാര്‍ഥിയായാണ് വിഎസ് സുനില്‍കുമാര്‍ മത്സരിക്കുന്നത്.

ALSO READ ;വീണ്ടും റോഡിലിറങ്ങി പടയപ്പ; വഴിയോര കട തകർത്തു

വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു. താനും കുടുംബവും എന്നും എപ്പോഴും ഈ മനുഷ്യസ്‌നേഹിയോടൊപ്പം ഉണ്ടാകും, നിങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.. ”പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍, സുനീ എന്ന വിളിയും സ്‌നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്” എന്ന് വിഎസ് സുനില്‍കുമാര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് അപ്പച്ചന്റെ ജന്മദിനം

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം ഞാന്‍ കാണുന്നില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്‌നേഹിയോടൊപ്പം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News