ഇന്നസെന്റിന്റെ കല്ലറയില്‍ കന്നാസും, വാര്യരും, കിട്ടുണ്ണിയും തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലെ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.

ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമാണ് ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് മലയാളികളുടെ മനസില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെയാണ് കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്.

Also Read: ആ യുഗം അവസാനിക്കുന്നു, ആൾട്ടോ 800 ഇനിയില്ല

കാബൂളിവാല, ദേവാസുരം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം,ഫാന്റം പൈലി, രാവണപ്രഭു, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നു.

ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് സെന്റ് തോമസ് കത്തീഡ്രലില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News