വില്‍പ്പന കുതിപ്പില്‍ ഇന്നോവ ഹൈക്രോസും

എം.പി.വി. മോഡലായ ഇന്നോവയുടെ മൂന്നാം ഭാവമാണ് ഹൈക്രോസ്. വില്‍പ്പനയില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹൈക്രോസ്. 2022 നവംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 50,000 ഹൈക്രോസ് എം.പി.വികള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

14 മാസങ്ങള്‍ കൊണ്ടാണ് അരലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതെന്നാണ് വിലയിരുത്തല്‍. ടൊയോട്ടയുടെ ഗ്ലോബല്‍ ആര്‍കിടെക്ചര്‍ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഇന്നോവ ഹൈക്രോസ്. സെല്‍ഫ് ചാര്‍ജിങ്ങ് സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.

ടി.എന്‍.ജി.എ. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഹൈക്രോസിന്റെ റെഗുലര്‍ പതിപ്പിന് കരുത്തേകുന്നത്. 1987 സി.സിയില്‍ 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News