മീൻ വാങ്ങിയുള്ള അടുപ്പം;പണത്തിനോടുള്ള ആർത്തി പണിയായി ;സീരിയൽ നടിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തും

വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സീരിയൽ നടി നിത്യ ശശിക്കെതിരെ പൊലീസ് വിശദമായ അന്വേഷണം നടത്തും. നിത്യയും കൂട്ടപ്രതി ബിനുവും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കമാണ് അന്വേഷിക്കുക.

ALSO READ:‘ഗയ്‌സ് നിങ്ങള്‍ പിരിഞ്ഞൂട്ടോ’ വാര്‍ത്തയുമായി കല്ല്യാണിയാണ് എത്തിയത്; സായ്കുമാര്‍

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ആറു മാസം മുമ്പാണ് സീരിയൽ മേഖലയിലേക്ക് എത്തുന്നത്. അഭിഭാഷക കൂടിയായ നിത്യ നേരത്തേ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. കേസിൽ നിത്യക്കൊപ്പം അറസ്റ്റിലായ ബിനു നിത്യയുമായി പരിചയത്തിലാകുന്നത് മീൻ വാങ്ങിയുള്ള അടുപ്പത്തിലാണ്. ഫിഷ് സ്റ്റാൾ നടത്തുന്ന ബിനു നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തിയിരുന്നു. ഈ പരിചയമാണ് ഹണിട്രാപ്പിലേക്ക് എത്തുന്നത് എന്ന് പൊലീസ് വ്യക്തമാക്കി.

also read: ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകന്‍

അതേസമയം നേരത്തെ തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് വയോധികനെ നിത്യയും ബിനുവും കെണിയിൽ കുരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ മരിച്ച പരവൂർ സ്വദേശിയായ എഴുപത്തിനാലുകാരൻ തിരുവനന്തപുരം പട്ടത്താണ് താമസിക്കുന്നത്. പരവൂർ കലയ്ക്കോട്ട് വീടുണ്ടെങ്കിലും വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്. ഈ വീട് വാടകയ്ക്ക് കൊടുക്കുമെന്നറിഞ്ഞാണ് നടി വയോധികനെ ബന്ധപ്പെടുന്നത്. തുടരെയുള്ള ഫോൺ വിളിയിലൂടെ നിത്യ വയോധികനുമായി സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ നിത്യയുടെ ക്ഷണം അനുസരിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ വയോധികനെ വിവസ്ത്രനാക്കിയ നിത്യ തനിക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുത്തു. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബിനുവും വീട്ടിലെത്തി. തുടർന്ന് വയോധികന്റെ ബന്ധു കൂടിയായ ബിനുവും നിത്യയും ഇയാളെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു.

also read: ഹോളിവുഡിലെ എമ്മി അവാർഡ് മാറ്റിവെച്ചേക്കും; റിപ്പാേ൪ട്ട്

സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും 25 ലക്ഷം രൂപ വേണമെന്നും ഇവർ വയോധികനെ ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ വയോധികൻ 11 ലക്ഷം രൂപ പ്രതികള്‍ക്ക് നൽകിയിരുന്നു.എന്നാല്‍ ഭീഷണി തുടർന്നതോടെ വയോധികൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News