തൃശ്ശൂർ പൂരം വിഷയത്തിലെ ത്രിതല അന്വേഷണം; തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു

Thrissur Pooram

തൃശ്ശൂർ പൂരം വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൻ്റെ ഭാഗമായി തിരുവമ്പാടി
ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.രാവിലെ 10.45 മുതൽ ഉച്ചക്ക് ശേഷം 2.30 വരെ മൊഴി രേഖപ്പെടുത്തൽ തുടർന്നു.ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി ശശി, എന്നിവരുടെ മൊഴിയാണ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.

തൃശ്ശൂർ പോലീസ് ക്ലബ്ബിൽ എത്തിയാണ് ഇരുവരും മൊഴി നൽകിയത്. പൂര ദിവസം രാവിലെ മുതൽ തന്നെ പൂര ചടങ്ങുകൾ തടസ്സപ്പെടുത്താൻ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് ശ്രമിച്ചിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാറും ജോയിൻ്റ് സെക്രട്ടറി ശശിയും മൊഴിനൽകി.

ALSO READ; ‘വഖഫ് ഭേദഗതി നിയമം നടപ്പായാൽ പകൽകൊള്ളയായിരിക്കും ഫലം’: ഐഎൻഎൽ

കഴിഞ്ഞദിവസം വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News