എം.ജിയില്‍ സര്‍ട്ടിഫിക്കറ്റ് കാണാതായ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കുറ്റക്കാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

എം.ജി യൂണിവേഴ്‌സിറ്റിലെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവവുമായ ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയത ജീവനക്കാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. സംഭവത്തില്‍ വിശദമായ അന്വേഷം ആവശ്യപ്പെട്ട് അടിയന്തരമായി പൊലീസില്‍ പരാതി നല്‍കുവാനും തീരുമാനം.

ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് നടത്തിയ പ്രാഥമിക അന്വേഷണമാണ് പൂര്‍ത്തിയായത്. അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാറിന് സമര്‍പ്പിച്ചു. ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുവാനാണ് തീരുമാനം.

Also Read : കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് കൊട്ടാരക്കര സ്വദേശി

ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തില്‍ വിശദമായ തുടരന്വേഷണം നടക്കും. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റു സെക്ഷനുകളിലേക്ക് മാറ്റുവാനുമാണ് തിരുമാനം. അതേ സമയം കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ.മാര്‍ച്ച്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം

Also Read : വിജയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, ധനുഷിനും മാധവനും പിന്നാലെ ആ നേട്ടം സ്വന്തമാക്കി ഇളയദളപതി

കാണാതായ 54 സര്‍ട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കും. വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News