മുംബൈയില്‍ യുദ്ധക്കപ്പല്‍ തീപിടിച്ച സംഭവം; നാവികനെ കാണാതായി

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തില്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തു. ഒരു ജൂനിയര്‍ സെയിലറെയാണ് കാണാതായത്. കാണാതായ നാവികനായുള്ള തിരച്ചിലാണ് നടക്കുന്നത്.

ALSO READ:തൃശൂരിൽ മരങ്ങള്‍ ഒടിഞ്ഞുവീണ് ട്രാൻസ്ഫോഫോർ നിലം പതിച്ചു

തീപിടിത്തത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലെയും അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പല്‍ ജീവനക്കാര്‍ ചേര്‍ന്നാണ് തീനിയന്ത്രണ വിധേയമാക്കിയത്. നീണ്ട നേരത്തെ ശ്രമങ്ങള്‍ നടത്തിയിട്ടും കപ്പല്‍ നേരെയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ:മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News