വന്ദേഭാരത് യാത്രയില്‍ തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെന്ന ഒരു യാത്രക്കാരന്റെ പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എക്‌സിലടക്കം പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ വന്ദേഭാരത് ട്രെയിനില്‍ അലുമീനിയം പാത്രത്തില്‍ നല്‍കിയ സാമ്പാറില്‍ ഒരു യാത്രക്കാരന് ലഭിച്ചത് കറുത്ത നിറത്തിലുള്ള ഒരു പ്രാണിയെയാണ്. അത് സാമ്പാറിലിങ്ങനെ ഒഴുകി നടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
തിരുനെല്‍വേലിയില്‍ നിന്നും ചെന്നൈയിലേക്ക് പോയ വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ട്രെയിന്‍ സര്‍വീസ് വളരെ മികച്ചതാണെങ്കിലും കഴിക്കാന്‍ തരുന്ന ഭക്ഷണം വളരെ മോശമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ ഇത്തരത്തിലുള്ള ഒരു പരാതി വീഡിയോ പങ്കുവച്ച് റെയില്‍വേ ഇതില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരാഞ്ഞിട്ടുണ്ട്.
വൃത്തിയുടെയും ഐആര്‍ടിസിയുടെ വിശ്വാസ്യതെയും യാത്രക്കാര്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. എന്നാല്‍ സംഭവത്തില്‍ ഉടനടി അന്വേഷണം ആരംഭിച്ചുവെന്നും ദിണ്ഡിഗല്‍ സ്റ്റേഷനിലെ ആരോഗ്യ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചെന്നും അന്വേഷണത്തില്‍ പ്രാണിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം വിതരണം ചെയ്തവര്‍ക്ക് അമ്പതിനായിരം രൂപ പിഴ വിധിച്ചുവെന്നുമാണ് റെയില്‍ വേ നല്‍കുന്ന വിശദീകരണം.
ഇതാദ്യമായല്ല വന്ദേഭാരതിലെ ഭക്ഷണത്തെ കുറിച്ച് പരാതി ഉയരുന്നത്. ഒരുമാസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് വൈറലായിരുന്നു.
ALSO READ: റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം; സ്വീകരിക്കാൻ കാത്തിരുന്ന് നാടും
Dear @AshwiniVaishnaw ji ,live insects 🦟 were found in the food served on the Tirunelveli-Chennai #VandeBharatExpress
Passengers have raised concerns over hygiene and IRCTC’s accountability.
What steps are being taken to address this and ensure food safety on premium trains? pic.twitter.com/auR2bqtmip— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) November 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here