ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്ര ചെയ്തവരായിരുന്നു വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികൾ. 69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും മരണപ്പെട്ടത്.ടെന്നസിയിൽ നിന്നുള്ള ദമ്പതിമാരുടെ പ്രണയവും ജീവിതവും വേറിട്ടതാണ്. ഇരുവരും ഹൈസ്കൂളിൽ പഠിക്കുമ്പോൾ തൊട്ടുള്ള പ്രണയം വിവാഹിതത്തിലെത്തി. ജീവിതത്തിന്റെ മുക്കാൽ ഭാ​ഗവും ഇരുവരും ഒരുമിച്ചു തന്നെയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ നിന്നുമുള്ള ഇവരുടെ കൈകൾ കരങ്ങൾ കോർത്ത് പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത് കാണുന്നവരുടെ കണ്ണ് നിറയ്ക്കും.

ALSO READ:പയ്യാമ്പലത്തെ കാറ്റില്‍ ഓര്‍മ്മകള്‍ കൊടിയേറുന്നു; മരണമില്ലാതെ സഖാവ്

91 വയസ്സായിരുന്ന ടോമി സ്റ്റീവൻസ് ഇവരുടെ 69 -ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മരണപ്പെട്ടത്. സെപ്റ്റംബർ 8 -നായിരുന്നു ഇത്. ഭർത്താവിന്റെ മരണ ശേഷം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞ് അതെ വയസിൽ തന്നെ വിർജീനിയയും ഭർത്താവിനൊപ്പം മരണത്തിലേക്ക് യാത്രയായി. ഇവരുടെ അവസാന നിമിഷങ്ങൾ അവർ ചിലവഴിച്ചത് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലായിരുന്നു. ഇവരുടെ ചുറ്റും കുടുംബാം​ഗങ്ങളും പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.

ALSO READ:സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ പ്രവാസികൾ അറസ്റ്റിൽ

ആദ്യം ആശുപത്രിയിൽ എത്തിച്ചത് ടോമിയെയാണ്. പിന്നീട് വിർജീനിയയെയും. ‘അദ്ദേഹത്തിന്റെആരോ​ഗ്യം മോശമായിരുന്നുവെങ്കിലും വിർജീനിയയും തനിക്കരികിലെ കിടക്കയിലേക്ക് എത്തിയത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു’ എന്നാണ് ദമ്പതികളുടെ മകൾ പറഞ്ഞത്. വിർജീനിയ കൂടി എത്തിയതോടെ ഇരുവരും എപ്പോഴും പരസ്പരം കരങ്ങൾ കോർത്തു പിടിച്ചായിരുന്നു കഴിഞ്ഞത്. 9 ദിവസങ്ങളുടെ വ്യത്യസത്തിൽ മാത്രമാണ് ഇരുവരും മരണപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News