194 സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന; കൊച്ചിയില്‍ പിടിയിലായത് 114 പേര്‍

പൊലീസിന്റെ ഓപ്പറേഷന്‍ ജാഗ്രതയില്‍ കുടുങ്ങിയത് കുപ്രസിദ്ധ കുറ്റവാളികള്‍ ഉള്‍പ്പെടെ 114 പേരാണ്. വിവിധ ജില്ലകളില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ രഹസ്യാത്മക അന്വേഷണമാണ് കുറ്റവാളികളെ കുടുക്കിയത്. നഗരത്തില്‍ ലഹരി കേസുകളുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ദുര്‍വ്യാഖ്യാനം നടത്തേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ കജട പറഞ്ഞു. കളമശ്ശേരി സ്‌ഫോടനം കേസില്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം തുടങ്ങിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ALSO READ:അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

400 ഓളം പൊലീസുകാര്‍, 90 ടീമുകളിലായി 24 മണിക്കൂറിനിടയില്‍, 194 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് 114 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 മുതല്‍ ഗുരുതര സ്വഭാവമുള്ള കേസുകളില്‍ പിടികിട്ടാപ്പുള്ളികളായവരും, ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരും, ലഹരി സംഘത്തില്‍ ഉള്‍പ്പെട്ടവരും, പോക്‌സോ – ബലാത്സംഗ കേസുകളില്‍ പ്രതിയായവരും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ ജില്ലകളില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കൊച്ചിയില്‍ ലഹരി ഇടപാട് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് പൊലീസ് കാര്യക്ഷമമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടാണെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ കജട പറഞ്ഞു.

ALSO READ:കനത്ത സുരക്ഷാവലയത്തില്‍ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇമ്മാനുവല്‍ മക്രോണ്‍ മുഖ്യാതിഥി

കഴിഞ്ഞ വര്‍ഷം1359 ലഹരി കേസുകള്‍ കൊച്ചി പൊലീസ് പിടികൂടിയെന്നും ഇതില്‍ സിംഹഭാഗവും MDMA കേസുകളാണെന്നും ഇത് മുമ്പുള്ള രണ്ട് വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും കമ്മീഷണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News