നിപ; കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന. തമിഴ്നാടിന് പിന്നാലെ കർണാടകയും പരിശോധന തുടങ്ങി. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിച്ചാണ്‌ കടത്തിവിടുന്നത്‌. കടുത്ത പനിയുള്ളവരെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുകയാണ്.

ALSO READ:മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് പൊലീസ്

തമിഴ്നാട് അതിർത്തിയിലെ നാടുകാണി, ചേരമ്പാടി, പാട്ടവയൽ, എരുമാട് എന്നീ ചെക് പോസ്റ്റുകളിലും കർണാടക അതിർത്തിയിലെ മുത്തങ്ങ,ബാവലി, തോൽപ്പെട്ടി ചെക് പോസ്റ്റുകളിലുമാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നത്.

ALSO READ:മലപ്പുറത്ത് നിപ ഇല്ല; പരിശോധനയ്ക്കയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News