ദുബായ് എയർപോർട്ടിൽ വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ അത്യാധുനിക പരിശോധന കേന്ദ്രം; 2023ൽ പിടികൂടിയത് 1327 കൃത്രിമ രേഖകൾ

വ്യാജ യാത്ര രേഖകളുമായി ദുബായ് എയർപോർട്ടിലുടെ കടന്നുപോകുന്നവർ ജാഗ്രതയോടെ ഇരിക്കുക. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജി ഡി ആർ എഫ് എ യുടെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍റററിനും, ഇവിടെത്തെ ഉദ്യോഗസ്ഥകർക്ക്‌ മിനിറ്റുകൾ മതി. ഇത്തരത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1327 കൃത്രിമ യാത്രാ രേഖകളാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) അറിയിച്ചു. വ്യാജരേഖ തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവരെ കുടുക്കിയത്. ഏത് രാജ്യത്തിന്റെ വ്യാജ പാസ്പോര്‍ട്ട് ആയാലും മറ്റു യാത്ര വ്യാജരേഖകൾ ആയാലും ദുബൈയിൽ അവപിടിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ALSO READ: ‘ഇന്ത്യ ഫൈനലില്‍’, അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് രണ്ട് വിക്കറ്റുകള്‍ക്ക്
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ വ്യാജ രേഖകൾ അതിവേഗം തിരിച്ചറിയുവാൻ സഹായിക്കുന്നുവെന്ന്
കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹമ്മദ് നജ്ജാർ‍ പറഞ്ഞു. മുഴുവൻ രാജ്യങ്ങളുടെയും പാസ്പോർ‍ട്ട് ഡാറ്റാബേസ് ഈ സെന്ററിൽ ലഭ്യമാണ്. പാസ്പോർ‍ട്ട് മാത്രമല്ല വ്യാജ റസിഡൻസി രേഖകളും, വ്യാജ ലൈസൻസുകളും ഇവിടെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. പാസ്പോര്‍ട്ടിൽ ഏത് തരം കൃത്രിമം കാണിച്ച് ദുബൈയിൽ എത്തിയാലും അവർ പിടിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദശലക്ഷക്കണക്കിന് ആളുകൾ വർഷം തോറും ദുബായിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് അധികൃതരുടെ പ്രധാന ഉത്തരവാദിത്തമാണ്. കൃത്രിമ രേഖകൾ ഉപയോഗിച്ച് ഉപയോഗിച്ചുള്ള -യാത്ര തടയുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. കെട്ടിച്ചമച്ച രേഖകൾ ഉപയോഗിക്കുന്നവരെ പിടികൂടുകയും, വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ദുബായിലേക്കുള്ള യാത്ര ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ തടയുന്നുവെന്ന് കേന്ദ്രത്തിന്റെ അഖിൽ അഹമ്മദ് അൽ നജ്ജാർ വ്യക്തമാക്കി.

ALSO READ: ‘ആ ചുംബനം വ്യോമസേനയുടെ അന്തസ്സ് വ്രണപ്പെടുത്തി’, ഫൈറ്റർ സിനിമക്കെതിരെ ഉദ്യോഗസ്ഥൻ്റെ വക്കീൽ നോട്ടീസ്

യാത്രക്കാരുടെ പാസ്‌പോർട്ടുകളും മറ്റു യാത്രാ രേഖകളും യഥാർത്ഥമാണോ എന്ന് സംശയം തോന്നിയാൽ ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ അതിന്റെ നിജസ്ഥിതി അറിയാൻ കഴിയും. പാസ്പോർട്ടുകൾക്ക് പുറമേ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള ഐഡന്റിറ്റി കാർഡുകൾ, റെസിഡൻസ് കാർഡുകൾ, പ്രവേശന വിസകൾ എന്നിവയും വ്യാജമാണോ എന്ന് കണ്ടെത്താൻ കേന്ദ്രത്തിന് കൂടുതൽ സമയം വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News