ആറ് നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ക്ലീൻ കോർപ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. റവന്യൂ വിഭാഗത്തിന് കീഴിൽ വിതരണം നടത്തുന്ന സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും അനർഹർ കൈപ്പറ്റുന്നതായും, കെട്ടിട നികുതി പിരിച്ചെടുക്കുന്നതിൽ അപാകതകൾ ഉള്ളതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അപേക്ഷകളിൽ ചില ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരസഭകളിൽ പരിശോധന നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News