കുവൈറ്റിൽ നിയമ ലംഘകരെ പിടികൂടാൻ പരിശോധന; 139 പേർ പിടിയിൽ

കുവൈറ്റിൽ നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധന തുടരവേ, കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 139 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read: കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു

ഫർവാനിയ ഗവർണറേറ്റിൽ താമസ തൊഴിൽ നിയമ ലംഘകരായ 75 പേരെയും മുബാറക് കബീർ ഏരിയയിൽ ആവശ്യമായ രേഖകളില്ലാതെ ജോലി ചെയ്ത 35 പേരെയും അധികൃതർ പിടികൂടിയിട്ടുണ്ട്. ഇതേ സമയം, മഹബുള്ള, സാൽമിയ, ഹവല്ലി തുടങ്ങി പ്രദേശങ്ങളിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനകളിൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ട 37 ഓളം പ്രവാസികളെയും അധികൃതർ പിടികൂടിയിട്ടുണ്ട്. രാജ്യ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും ബാധിക്കുന്ന നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യവ്യാപകമായ സുരക്ഷാ പരിശോധന തുടരാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Also Read: യുഎഇയിൽ ‘ബാര്‍ബി’ കാണാൻ കുട്ടികൾക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News