പരസ്യങ്ങളില്ലാതെ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാം: ഈടാക്കുന്നത് വന്‍ തുക

പരസ്യങ്ങളില്ലാതെ ഇന്‍സ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങള്‍ ആസ്വദിക്കാന്‍ ഇനി അവസരം. ഉപഭോക്താക്കള്‍ക്കായി ഇത്തവണ പേയ്ഡ് വേര്‍ഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പേയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നോട്ടിഫിക്കേഷനുകളും മെറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രതിമാസം വന്‍ തുകയാണ് പേയ്ഡ് വേര്‍ഷനായി ചെലവഴിക്കേണ്ട വരിക. അധികം വൈകാതെ മുഴുവന്‍ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കും പേയ്ഡ് വേര്‍ഷന്‍ സൗകര്യം എത്തിക്കുന്നതാണ്.

also readകേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 20 പേർ

ഫേസ്ബുക്കിലേയോ ഇന്‍സ്റ്റഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമായി ഉപയോഗിക്കണമെങ്കില്‍ പ്രതിമാസം 12 യൂറോയാണ് നല്‍കേണ്ടത്. അതേസമയം, വെബ് വേര്‍ഷന് 9 യൂറോയാണ് (803 രൂപ) പ്രതിമാസ നിരക്ക്. ഗൂഗിളിന്റെയും, ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകള്‍ മുഖാന്തരം ഇടപാടുകള്‍ നടത്താവുന്നതാണ്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകള്‍ക്കെല്ലാം സബ്‌സ്‌ക്രിപ്ഷന്‍ ബാധകമാകും.

also readവിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ ക്യാംപസ്:യു.ജി.സി രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു

18 വയസിന് മുകളില്‍ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് മെറ്റ പരസ്യ രഹിത സേവനം വാഗ്ദാനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പരസ്യ രഹിത സേവനത്തിന് മെറ്റ തുടക്കമിട്ടത്. ഇതുവഴി പരസ്യങ്ങള്‍ വേണ്ടെന്ന് വയ്ക്കാനും, ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സാധിക്കും. ഇന്ത്യയില്‍ പരസ്യ രഹിത സേവനം അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News