ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യയിൽ; പുതിയ ഓഡിയോ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഒരു റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ചേർക്കാൻ കഴിയുന്ന സംവിധാനമാണ് പുതിയതായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒന്നിലേറെ ​പാട്ടുകൾ ഒരൊറ്റ റീലില്‍ എഡിറ്റ് ചെയ്ത് റീൽ അടിപൊളിയാക്കാം. ഇന്ത്യയിലാണ് ഈ ഓഡിയോ ഫീച്ചർ ഇന്‍സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ഗുജറാത്തിൽ മരിച്ച 4 വയസുകാരിക്ക് ചാന്ദിപുര വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 15 ആയി

20 ഓഡിയോ ട്രാക്കുകൾ വരെ ഒരൊറ്റ റീലിൽ കൊണ്ടുവരാം എന്നതാണ് എടുത്തുപറയേണ്ടത്. കൂടുതൽ വ്യൂസ് കൂട്ടാനും എൻഗേജിനും ഇത് സഹായകമാകും. മാത്രവുമല്ല കൂടുതൽ പുതിയ ഉള്ളടക്കങ്ങൾക്ക് ഇത് വഴി സാധ്യമാകും എന്നാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി പങ്കുവെക്കുന്ന പ്രതീക്ഷ.

ഇന്ത്യയിലെ ഇന്‍‌സ്റ്റ ഉപയോഗിക്കുന്നവർ വളരെ കൂടുതലാണ്. റീല് എടുക്കുന്നതിലും ഇന്ത്യക്കാർക്ക് വളരെ തലപര്യം കാണിക്കുന്നുണ്ട്. പുതിയ ഓഡിയോ ഫീച്ചറാണ് സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകും എന്നാണ് പ്രതീക്ഷ.

ALSO READ: കനത്ത മഴയ്ക്ക് സാധ്യത ; വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News