പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പുമായി ഇൻസ്റ്റഗ്രാം

പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്റെ പ്രഖ്യാപനവുമായി ഇന്‍സ്റ്റഗ്രാം. എഡിറ്റ്സ് എന്നാണ് പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി പറഞ്ഞത്. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഏറ്റവും മികച്ച ടൂളുകള്‍ നല്‍കാനാണ് ശ്രമമെന്നും ആദം മോസ്സെരി പറഞ്ഞു.

അടുത്ത മാസം വരെ എഡിറ്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും. ആപ്പ് സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വിവരണ അനുസരിച്ച് എഡിറ്റ്സ് ഒരു സൗജന്യ ആപ്പായിരിക്കും. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഫോണില്‍ ഏറ്റവും മികച്ച എഡിറ്റിംഗ് നല്‍കാന്‍ ഈ ആപ്പിന് കഴിയും എന്നാണ് കമ്പനി പറയുന്നത്. ലക്ഷ്യമിട്ടുള്ളതാണ്.

also read: സാംസങ് ഗ്യാലക്‌സി എസ് 25 സീരീസിന്റെ വില വീണ്ടും ചോര്‍ന്നു; നിരക്ക് ഇങ്ങനെ

കൂടാതെ റീലുകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഇന്‍സ്റ്റഗ്രാം ഉയര്‍ത്തി. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. മാത്രവുമല്ല പ്രൊഫൈല്‍ ഗ്രിഡുകളിലും ഇന്‍സ്റ്റഗ്രാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News