ലൈംഗികചൂഷണം തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റ​ഗ്രാം

Instagram new Security Feature

സെക്സ്റ്റോർഷൻ തടയാൻ പുതിയ സുരക്ഷാഫീച്ചറുകളുമായി ഇൻസ്റ്റ​ഗ്രാം. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തുന്ന ലൈം​ഗികചൂഷണങ്ങളെയാണ് സെക്സ്റ്റോർഷൻ എന്ന് പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന വൻ തട്ടിപ്പ് സംഘം ഓൺലൈനിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളെ തടയുക എന്ന ല​ക്ഷ്യത്തിലാണ് പുതിയ അപ്ഡേറ്റുമായി ഇന്‍സ്റ്റഗ്രാം എത്തുന്നത്.

Also Read: സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

കൗമാരക്കാർക്കായി ടീന്‍ അക്കൗണ്ട് എന്ന പ്രത്യേക സുരക്ഷാസംവിധാനം ഇന്‍സ്റ്റഗ്രാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണിപ്പോൾ പുതിയ ഫീച്ചറുകളും എത്തുന്നത്. ഇനി മുതൽ ഇന്‍സ്റ്റഗ്രാം വഴി അയക്കുന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടോ, വീഡിയോകളുടെ സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങുകളോ സാധ്യമാകില്ല. ഒറ്റ തവണ മാത്രം കാണാൻ സാധിക്കുകയും റിപ്ലേ ചെയ്യാൻ പറ്റുകയും ചെയ്യുന്ന ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ഉണ്ടായിരിക്കും.

Also Read: ആഹാ… ഇത് കലക്കും! സാംസങ് ഗാലക്‌സി എസ്25 അൾട്രാ എത്തുക നാല് കളർവേയിലെന്ന് റിപ്പോർട്ട്

പുതുതായി ആരംഭിക്കുന്ന അക്കൗണ്ടുകൾ, സംശയകരമായ രീതിയിലുള്ള അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് കൗമാരക്കാർക്ക് റിക്വസ്റ്റ് അയക്കുന്നതിലും നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള നടപടികളും ഇൻസ്റ്റ​ഗ്രാം സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News