സ്വര്‍ണം തട്ടിയെടുത്ത് യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു, സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയില്‍

സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയില്‍. യുവതിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലാണ് സോഷ്യല്‍ മീഡിയ താരം വീണ്ടും പിടിയിലായത്. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

also read- പയ്യന്നൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാനേജര്‍ അറസ്റ്റില്‍

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയില്‍ നിന്ന് പണയം വയ്ക്കുന്നതിനായി 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെടുകയായിരുന്നു. വിനീത് നില്‍ക്കുന്നിടത്ത് വന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

also read- ദയ അശ്വതിക്കെതിരെ ചേച്ചി കേസ് കൊടുക്കാനുണ്ടായ സാഹചര്യം മാനസികമായി ഞങ്ങളെ തളർത്തിയ ഒന്നാണ്: തുറന്നു പറഞ്ഞ് അഭിരാമി സുരേഷ്

സംഭവത്തെ തുടര്‍ന്ന് യുവതി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി കണക്കിലെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും വിനീതിനെ പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ 294(ബി), 323, 324, 506, 354 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടികൂടിയ പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. കാറും സ്‌കൂട്ടറും ഉള്‍പ്പെടെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ്, നഗരൂര്‍, മംഗലപുരം, കല്ലമ്പലം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News