നമ്പര്‍ പ്ലേറ്റ് മറച്ചു; സൈലന്‍സറില്‍ അടക്കം രൂപമാറ്റം; ഇന്‍സ്റ്റഗ്രാം താരം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആയിരക്കണക്കിന് ഫോളോവേഴ്‌സിനെ സൃഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരമടക്കം രണ്ടുപേര്‍ തിരുവല്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. ഇന്‍സ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ തിരുവല്ല നഗര പരിധിയില്‍ നടന്ന പരിശോധനയില്‍ പിടിയിലായത്.

also read- മകളെ തോളിലേറ്റി പോകുന്നതിനിടെ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരുക്ക്

ഇന്‍സ്റ്റാഗ്രാം താരമായ അരുണിന്റെ ബൈക്കിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പിടികൂടിയ രണ്ട് ബൈക്കുകളും സൈലന്‍സറില്‍ അടക്കം രൂപമാറ്റം വരുത്തിയവയുമായിരുന്നു.

also read- ‘തൊട്ടരുകില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പാലം; ഇത് ബോധപൂര്‍വം മറച്ചുവെച്ചു’; കോണ്‍ഗ്രസിനെതിരെ മന്ത്രി വി എന്‍ വാസവന്‍

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകളില്‍ നിന്ന് പലതവണകളിലായി അരുണ്‍ രക്ഷപ്പെട്ടിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് അരുണിനെ ഓപ്പറേഷന്‍ റേസിന്റെ ഭാഗമായി പിടികൂടിയത്. ഇയാളുടെ പല ജില്ലകളിലും ബൈക്ക് ക്യാമറയില്‍ അടക്കം പതിഞ്ഞിരുന്നുവെങ്കിലും നമ്പര്‍ പ്ലേറ്റും മുഖവും ലഭ്യമാകാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇരു വാഹനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് 26000 രൂപ പിഴ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News