വലയിലായ സ്റ്റാർ! 17 പവൻ സ്വർണം മോഷ്ടിച്ച ഇൻസ്റ്റ താരം പിടിയിൽ

MUBEENA

ബന്ധുവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം താരം പിടിയിലായി. കൊല്ലം ചിതറ സ്വദേശി മുബീനയാണ് പിടിയിലായത്. ബന്ധുവീട്ടിൽ നിന്ന് 17 പവൻ സ്വർണം മോഷ്ടിച്ചുവെന്ന പരാതിയിലാണ് താരം കുടുങ്ങിയത്.

മുബീനയുടെ ഭര്‍തൃസഹോദരി മുനീറയാണു പരാതിക്കാരി.സെപ്റ്റംബര്‍ 30ന് ആയിരുന്നു മോഷണം. ഒക്ടോബറിലാണു വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്.തുടർന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുബീനയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

ALSO READ; അറുതിയില്ലാത്ത ക്രൂരത! ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ, 3 മാധ്യമപ്രവർത്തകരടക്കം 9 പേർ കൊല്ലപ്പെട്ടു

6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണ്  മുബീന മോഷ്ടിച്ചത്. മുബീന ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് മുബീന പൊലീസിന് നൽകിയ മൊഴി.

News Summary- The Instagram star was arrested for stealing gold from a relative’s house. Mubeena, a native of Kollam Chitara, was arrested

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News