ഇന്ത്യയിലുള്‍പ്പെടെ പണിമുടക്കി ഇന്‍സ്റ്റഗ്രാം! ലോഡാകാതെ റീലുകള്‍

മെറ്റയുടെ ഫേവറിറ്റ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാം ഇന്ത്യയിലുള്‍പ്പെടെ പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് റീലുകള്‍ ലോഡാകാതെയും മറ്റ് ഓപ്ഷനുകള്‍ ലഭ്യമാകാതെയും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിക്ടറര്‍ പറയുന്നത് ആറായിരത്തി അഞ്ഞൂറോളം ഉപഭോക്താക്കള്‍ക്കാണ് ഇന്ത്യയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടതെന്നാണ്. ഏകദേശം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു ഇന്‍സ്റ്റ ഡൗണായത്.

ALSO READ:  നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍: മന്ത്രി പി പ്രസാദ്

രേഖപ്പെടുത്തിയ 58 ശതമാനത്തോളം പ്രശ്‌നങ്ങളില്‍ 32 ശതമാനവും ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടതാണ്. പത്തു ശതമാനമാണ് സെര്‍വര്‍ കണക്ഷനുമായി ബന്ധപ്പെട്ടുണ്ടായത്. ദില്ലി, ജയ്പൂര്‍, ലക്‌നൗ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്‍സ്റ്റഗ്രാം പ്രധാനമായും പണിമുടക്കിയത്. ആപ്പില്‍ ലോഗിന്‍, റീല്‍സ് ലോഡിംഗ് ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടെന്ന് എക്‌സിലൂടെയാണ് ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയത്.

ALSO READ:  പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ടോറസ് ലോറി തൊട്ടുപിന്നിലുണ്ടായിരുന്ന കാർ മീറ്ററുകളോളം ഇടിച്ചു നീക്കി; ഒഴിവായത് വൻ ദുരന്തം

ഇന്‍സ്റ്റഗ്രാം ഡൗണായത് തനിക്ക് മാത്രമുള്ളതാണോ, അക്കൗണ്ട് ഹാക്കോയോ എന്നെല്ലാം സംശയങ്ങള്‍ ഉയര്‍ന്നിരുന്നെന്നും എക്‌സിലെ പരാതി ട്വീറ്റുകള്‍ കണ്ടപ്പോഴാണ് സമാധാനമായെന്നുമാണ് ചിലര്‍ കമന്റുകളായി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk