ഒർജിനൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് സപ്പോർട്ട് നൽകാനൊരുങ്ങി ഇൻസ്റ്റാഗ്രാം. ഒറിജിനലായി വീഡിയോ ഇടുന്നവരുടെ വീഡിയോ ഡൌൺലോഡ് ചെയ്തും എഡിറ്റ് ചെയ്തും പോസ്റ്റ് ചെയ്ത് കൂടുതൽ ലൈക് വാങ്ങുന്നത് തടയാനാണ് പുതിയ നിയന്ത്രണങ്ങൾ. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കഷ്ടപ്പെട്ട് വീഡിയോ നിർമിച്ചവരെക്കാൾ അംഗീകാരം ഇത് കട്ട് ചെയ്ത് ഇടുന്നവർക്ക് കിട്ടുന്നതും ഇതിലൂടെ തടയാനാകും.
Also Read: പെട്രോളടിക്കാതെ ഓടാം 70 കിലോമീറ്റർ; സി എൻ ജി വണ്ടി ഉടൻ എത്തും
ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള അക്കൗണ്ടുകൾക്കായിരിക്കും കൂടുതൽ റീച്ച്. ഒറിജിനൽ കണ്ടെന്റ് ക്രിയേറ്റേഴ്സിനെ സപ്പോർട്ട് ചെയ്യുന്ന ഫീച്ചറുകളുടെ ഭാഗമായാണിതും. രണ്ടോ അതിലധികമോ സമാനമായ കണ്ടെന്റ് കാണുകയാണെങ്കിൽ അതിൽ ഒറിജിനലിനു മാത്രമേ അംഗീകാരം ലഭിക്കുകയുള്ളു. ഇതിന് പിന്നാലെ ഒറിജിനല്‍ കണ്ടന്റിന് ക്രിയേറ്റര്‍ ലേബല്‍ ആരംഭിക്കാനും ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. ഒറിജിനലിനു പകരം സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നവരെയൊക്കെ നിരോധിക്കാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അഗ്രഗേറ്റര്‍ അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്. അടുത്ത അപ്ഡേറ്റോടെ ഈ ഫീച്ചറുകളെല്ലാം ഉപഭോക്താക്കൾക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ലോകത്തെ ഞെട്ടിച്ച് ‘സൂപ്പർ ക്യാച്ച്’; താരമായി അലീന സുരേന്ദ്രൻ..!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here