ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുന്ന സമയത്ത് കിടിലൻ ഒരു റീൽ കാണുന്നു. നമ്മൾ ‘ഹായ്’ എന്ന് വിളിച്ചു കൊണ്ട് കാണാൻ തുടങ്ങുന്നതും റീഫ്രഷ് എന്ന് കാണിക്കുന്നു… ബൂം… ദേ അത് പോയി! പലപ്പോഴും നമ്മളിൽ പലർക്കും സംഭവിച്ചിട്ടുള്ള ഒരു കാര്യമാവും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ ഫീഡ് തനിയെ റീഫ്രഷ് ആയി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന കണ്ടന്‍റ് ഒറ്റ നിമിഷത്തിൽ അപ്രത്യക്ഷമാകാൻ. ഡിജിറ്റൽ ചക്രവാളത്തിൽ പോയ് മറഞ്ഞ ഫോട്ടോയോ റീലോ നോക്കി തലയ്ക്കു കയ്യും കൊടുത്തിരിക്കുന്ന നെറ്റിസൺസിനു ഇതാ ഒരു സന്തോഷ വാർത്ത.
ALSO READ; ആഡംബര ഇലക്ട്രിക് എസ്‌യുവി നിർമിക്കാൻ ബെന്‍റ്ലി; 2026ൽ ലോഞ്ച് ചെയ്യുമെന്ന് സൂചന
ഫീഡ് ഓട്ടോമാറ്റിക് ആയി റീഫ്രഷ് ആകുന്ന പരിപാടിയങ്ങ് അവസാനിപ്പിക്കാൻ ഇൻസ്റ്റഗ്രാം തീരുമാനിച്ചിരിക്കുന്നു! ഉപയോക്താക്കൾ വളരെക്കാലമായി ശല്യം പിടിച്ച ഒരു ഫീച്ചറായി കണക്കാക്കിയിരുന്ന ഓട്ടേമാറ്റിക് റീഫ്രഷ് എന്ന പരിപാടിക്ക് ഒരു മാറ്റം നടപ്പിലാക്കുകയാണെന്ന് കമ്പനി മേധാവി സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
ഇനി മുതൽ കുറച്ചു നേരത്തേക്ക് ആപ്പ് ക്ളോസ് ചെയ്തിട്ട് തിരികെ കയറിയാലും പുതിയ കണ്ടന്റുകൾ റീഫ്രഷ് ആയി കയറി വരാതെ നമ്മൾ എവിടെ അവസാനിപ്പിച്ച് പോയോ അവിടെ നിന്ന് തന്നെ ഫീഡ് തുടങ്ങുന്ന വിധത്തിലാണ് മാറ്റം കൊണ്ട് വന്നിരിക്കുന്നത്.
ALSO READ; ‘ആ മലയാള നടന്‍ ഓരോ സിനിമയിലും അത്ഭുതപ്പെടുത്തുകയാണ്’: തുറന്നുപറഞ്ഞ് സൂര്യ
അടുത്തിടെ ഒരു ആസ്ക് മി എനിതിംഗ് എന്ന ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ഒരാൾ പ്ലാറ്റ്‌ഫോമിലെ ആളുകൾക്ക് അറിയാത്ത സമീപകാല മാറ്റത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയോട് ചോദിച്ചപ്പോൾ “റഗ് പുൾ” എന്നറിയപ്പെടുന്ന ഈ യുഐ സവിശേഷത ഇൻസ്റ്റഗ്രാം നിർത്തിയതായി പറഞ്ഞത്. ഫീഡ് സ്വയമേ റീഫ്രഷ് ചെയ്യുന്നതിന് പകരം, ഇൻസ്റ്റഗ്രാം ഇപ്പോൾ കണ്ടന്‍റ് ലോഡ് ചെയ്യും, എന്നാൽ ഉപയോക്താവ് സ്ക്രോൾ ചെയ്യുന്നതുവരെ അത് കാണിക്കില്ല. തുടർന്ന്, പുതുതായി ലോഡ് ചെയ്ത കണ്ടന്‍റ് ഇതിനകം നമ്മൾ കണ്ട പോസ്റ്റുകൾക്ക് താഴെ ചേർക്കുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here