ഈസി ആൻഡ് സിംപിൾ ഇൻസ്റ്റന്റ് ദോശ റെസിപി ഇതാ…

ഇൻസ്റ്റന്റ് ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ :

പച്ചരി – ½ കിലോ
ചോറ് – ½ കപ്പ്
തേങ്ങ ചിരകിയത് – ½ കപ്പ്‌
റവ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ചുവന്നുള്ളി – 8-10 എണ്ണം
ജീരകം – ½ ടീസ്പൂൺ
വെള്ളം – 2½ കപ്പ്
ഉപ്പ് – ½ ടീസ്പൂൺ

Also read:നോൺ വെജ് ഇല്ലാതെ അതേസ്റ്റൈലിൽ ഒരു കിടിലൻ ഉള്ളിക്കറി ഉണ്ടാക്കാം

ഉണ്ടാക്കുന്ന വിധം:

അരി ചൂടുവെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വച്ചതിനു ശേഷം കഴുകി വാരി വെള്ളം വാർത്തു വയ്ക്കുക.

വാർത്തുവച്ച അരി, ചോറ്, തേങ്ങ ചിരകിയത്, റവ, പഞ്ചസാര, ചുവന്നുള്ളി, ജീരകം എന്നിവ വെള്ളം ഒഴിച്ചു മിക്സിയിൽ നന്നായി അരച്ചെടുക്കാം.

അരച്ചെടുത്ത മാവ് ഒരു പാത്രത്തിൽ ഒഴിച്ച് ഉപ്പ് ചേർത്തു നന്നായി ഇളക്കി അര മണിക്കൂർ മൂടി വയ്ക്കുക. ശേഷം ദോശ ഉണ്ടാക്കിയെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News