ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്ക് പിന്നാലെ പോകരുത്, മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പോകരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ കെണിയില്‍ വീഴുകയാണ്. ആ ആപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കൈയിലെത്തും. ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുക. അതിനാല്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വിഴരുതെന്ന് കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നു

കുറിപ്പ്

ശ്രദ്ധിക്കണേ

ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും. മാത്രമല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുന്നത്. പലിശയുള്‍പ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണില്‍ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തും. ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്. ഇനിയും ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News