പശുവിനെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ അധ്യാപകന്‍, കിടിലന്‍ ഉത്തരം എഴുതി വിദ്യാര്‍ത്ഥി, വൈറലായി വീഡിയോ

കുട്ടികള്‍ പൊതുവെ നിഷ്‌കളങ്കരായിരിക്കും അവരുടെ കുസൃതിയിലും നമ്മളെല്ലാം നിഷ്‌കളങ്കത കാണാറുണ്ട്. അതുകൊണ്ടാണ് കുട്ടികളുടെ ഓരോ പ്രവൃത്തിയും എപ്പോഴും ആളുകളുടെ ഹൃദയം കീഴടക്കുന്നത്. കുട്ടികള്‍ പലപ്പോഴും ഉത്തരക്കടലാസില്‍ എഴുതുന്ന തമാശയുള്ള ഉത്തരങ്ങള്‍ വൈറലാകാറുണ്ട്.

ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിയായ ആദര്‍ശിനോട് ഹിന്ദിയില്‍ ഒരു പശുവിനെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ നിര്‍ദ്ദേശിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹം പറയുന്നു, ”ആദര്‍ശ് ബേട്ട, ആപ്കോ ഗായ് കേ ഉപര്‍ ഏക് നിബന്ധ് ലിഖ്നാ ഹൈ, ഷുരു ഹോ ജാവോ.” ബ്ലാക്ക് ബോര്‍ഡിന് സമീപം കൈയില്‍ ചോക്കുമായി വിദ്യാര്‍ത്ഥി നില്‍ക്കുന്നത് കാണാം. അധ്യാപകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം അദ്ദേഹം ഹിന്ദിയില്‍ ‘ഗായേ’ (പശു) എന്ന വാക്ക് എഴുതാന്‍ തുടങ്ങുന്നു. പശുവിനെക്കുറിച്ചുള്ള ഒരു ഉപന്യാസത്തിനുപകരം, അധ്യാപകന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്ത്, വിദ്യാര്‍ത്ഥി പശു എന്ന വാക്കിന് മുകളില്‍ ‘നിബന്ധ്’ (ഉപന്യാസം) എന്ന വാക്ക് എഴുതുന്നു. അധ്യാപികയോട് നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന വിദ്യാര്‍ത്ഥിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. ‘ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, കഠിനമായി പ്രവര്‍ത്തിക്കരുത്’ എന്നായിരുന്നു വാചകം.

പലരും കുട്ടിയുടെ ഉത്തരം കണ്ട് നിരവധി കമന്റുകളുമായാണ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്. മിടുക്കനായ വിദ്യാര്‍ത്ഥിയെന്നാണ് കമന്റുകളില്‍ കൂടുതലും കാണാന്‍ കവിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News