കൊവിഡ്, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികൾ കൂടുതലുള്ള കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യമറിയിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

കേരളത്തിൽ രണ്ടായിരത്തിനും ദില്ലി, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ ആയിരത്തിനും മുകളിലാണ് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11, 692 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഒരു ദിവസത്തിനിടെ 28 മരണവും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News