മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകന് പൊലീസിനെ അറിയിച്ചു. കോളേജ് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാനായി ചെന്നപ്പോഴാണ് അധ്യാപകന് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
Also Read: ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചു
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രശ്നം കോളേജിനുള്ളില്‍ വച്ച് തന്നെ അവസാനിക്കണമെന്നാണ് ആഗ്രഹം എന്ന് നേരത്തെ അധ്യാപകന് നിലപാട് വ്യക്തമാക്കിയിരുന്നു. അതേ സമയം അധ്യാപകന്റെ പരാതിയില്‍ കോളേജ് ഗവണിങ് കൗണ്‍സില്‍ നിയോഗിച്ച ആഭ്യന്തര അച്ചടക്ക സമിതിയെ അന്വേഷണം തുടരുകയാണ്.
Also Read: സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പൂര്‍; സിപിഐഎം നേതാക്കള്‍ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here